വയല്‍ക്കിളി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കില്ലന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍
കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറല്ലെന്ന് മന്ത്രി പറഞ്ഞതായി ചെന്നിത്തല പറഞ്ഞു.

കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത മാസം 18ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ജനകീയ സമരത്തെ അടിച്ചമര്‍ത്തിയാല്‍ പിണറായിക്ക് ബുദ്ധദേവ് ഭട്ടാചാര്യയുടെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *