നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉപദേശകസമിതിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: നഴ്‌സുമാരുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാതെ മിനിമം വേതന ഉപദേശകസമിതി. വിവിധ ഗ്രേഡുകളിലുള്ള നഴ്‌സുമാരുടെ അലവന്‍സുകള്‍ സംബന്ധിച്ചും സമിതിയില്‍ ധാരണയായില്ല.

സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാകും അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. പതിമൂന്നിന് കൊല്ലത്ത് വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പികെ ഗുരുദാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *