വരാപ്പുഴ കസ്റ്റഡി മരണം: ഗൃഹനാഥനെ ആക്രമിച്ചവരില്‍ ശ്രീജിത്ത്

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് മകന്‍ ബിനീഷിന്റെ വെളിപ്പെടുത്തല്‍.

അച്ഛനെ വീട്ടില്‍ക്കയറി ആക്രമിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. ശ്രീജിത്തുമായി വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ല. ശ്രീജിത്തിന്റെ പേര് പൊലീസുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല, ബിനീഷ് വെളിപ്പെടുത്തി. ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *