കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്ബനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. വന്‍കിട കമ്ബനികളുടെ നിലനില്‍പ്പ് സര്‍ക്കാരിനാവശ്യമെന്നും കോടതി.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. കമ്ബനിയുടെ 38000 ഏക്കര്‍ ഏറ്റെടുക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്.
