സൗദിയില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍

സൗദി: സൗദി അറേബ്യയിലെ ജുബൈലില്‍ കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ അഞ്ച്‌ മാസമായി ജോലിയോ ശമ്ബളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ് മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാര്‍. സൗദി സര്‍ക്കാരിന്‍റെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. അനധികൃതമായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ക്രഷര്‍ യൂണിറ്റ് അധികൃതര്‍ പൊളിച്ചു നീക്കി.

തുടര്‍ന്ന് ജോലി നഷ്ട്ടപ്പെട്ട ഇവര്‍ക്ക് പകരം ജോലി നല്‍കാനോ, നാട്ടിലേക്ക് തിരിച്ചയക്കാനോ തൊഴിലുടമ തയാറാകുന്നില്ല. സ്പോണ്‍സര്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും അന്വേഷണവുമായി തൊഴിലുടമ സഹകരിക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചു പോകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എംബസിയെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *