ഇന്ദ്രന്‍സിനും പാര്‍വതിക്കും ചെറുവിരല്‍ അകലത്തില്‍ ദേശീയ പുരസ്‌കാരം വഴുതി

ന്യൂഡല്‍ഹി: മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരം മലയാളി താരങ്ങള്‍ക്ക് നഷ്ടമായത് ചെറുവിരല്‍ അകലത്തില്‍.

മികച്ച നടന്‍ വിഭാഗത്തില്‍ ഇന്ദ്രന്‍സ്(ആളൊരുക്കം), മികച്ച നടി വിഭാഗത്തില്‍ പാര്‍വ്വതി(ടേക്ക് ഓഫ്) എന്നിവര്‍ക്കാണ് പുരസ്‌കാരം നഷ്ടപ്പെട്ടത്. ദേശീയ പുരസ്‌കാര ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ഇക്കാര്യം അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പറയുകയും ചെയ്തു. ഇന്ദ്രന്‍സിന്റെ പ്രകടനം മനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നടി മത്സരത്തില്‍ പാര്‍വ്വതി അവസാനം വരെ ഒപ്പമുണ്ടായിരുന്നുവെന്നും മനോഹര പ്രകടനമായിരുന്നു അവരുടേതെന്നും ജൂറി വിലയിരുത്തി.

അന്തരിച്ച നടി ശ്രീദേവിയോട് പോരാടിയാണ് പാര്‍വ്വതി പിന്തള്ളപ്പെട്ടത്. ടേക്ക് ഓഫിനും പാര്‍വ്വതിക്കും പ്രത്യേക പരാമര്‍ശമുണ്ട്. ആളൊരുക്കം മികച്ച സാമൂഹ്യപ്രസക്തിയുള്ളചിത്രത്തിനുള്ള നേട്ടം സ്വന്തമാക്കി. നേരത്തെ ഇരുവരും സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *