കത്​വ: പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രാഹുല്‍

ന്യൂഡല്‍ഹി: ഉന്നാവോ-കത്‍വ പീഡനക്കേസുകളില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് മുന്നില്‍ രണ്ടു ചോദ്യങ്ങളുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്തു വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്. ചോദ്യങ്ങള്‍ക്കൊടുവില്‍, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. #SpeakUp എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *