തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടൈഗര്‍ ഫോഴ്‌സ് പിരിച്ചു വിടണം ചെന്നിത്തല ആവശ്യപ്പെട്ടു.
റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്. എസ്‌പിക്ക് പോലും ഈ പൊലീസില്‍ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനില്‍ക്കില്ല. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും പൊലീസും ശ്രമിക്കുകയാണ്. കേസ് സിബിഐക്ക് വിടുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ വേണ ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
