കത്തുവ സംഭവം; കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യം ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.

രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടു പേരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *