പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു ഷാര്‍ജ

എമിറേറ്റ്‌സ് സ്വദേശികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പത്തു ശതമാനം വര്‍ധിപ്പിച്ചു ഷാര്‍ജ. 2018 ന്റെ തുടക്കത്തില്‍ തന്നെ ഷാര്‍ജയിലെ എല്ല സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ: ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ് സ്വദേശികളുടെ ശമ്ബളം വര്‍ധിപ്പിച്ചത്.

ഇപ്പോള്‍ മറ്റുള്ളവരുടേതു കൂടെ വര്‍ധിപ്പിച്ചതിലൂടെ അവര്‍ ഭരണകൂടത്തിനു പുലര്‍ത്തുന്ന വിശ്വസ്ഥതയ്ക്കും ജോലി മികവിനും നല്‍കുന്ന അംഗീകാരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി ഒന്നു മുതല്‍ ഏകദേശം 600 മില്യണ്‍ ദിര്‍ഹത്തിന്റെ ശമ്ബള വര്‍ധനവാണു ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *