മക്ക മസ്ദിജ് സ്ഫോടനം: എല്ലാ പ്രതികളും കുറ്റവിമുക്തര്‍

ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്. ഇവര്‍ക്കെതിരെയുള്ള തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്.

എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. 2007 മെയ് 18ന് ചാര്‍മിനാര്‍ പള്ളിക്കടുത്ത് നടന്ന സ്ഫോടനത്തില്‍ ഒന്‍പത് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *