ഹരിയാണയില്‍ ഒമ്ബത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോത്തക്: കഠുവ പീഡനത്തിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഒമ്ബതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *