കായല്‍ കൈയേറ്റം: തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി പരാമര്‍ശം നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ തോമസ്​ ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.

കേസ്​ നല്‍കു​േമ്ബാള്‍ തോമസ്​ ചാണ്ടി സ​ംസ്​ഥാന മന്ത്രിയാണ്​. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്​ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്​പര്യമില്ലെന്ന്​ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ്​ പിന്‍വലിച്ച്‌​ ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന്​ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇത്​ അംഗീകരിച്ചുകൊണ്ട്​ തോമസ്​ ചാണ്ടിയുടെ ഹരജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി​. തുടര്‍ന്ന്​ കേസ്​ പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *