സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്‌. ലോ​യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ബ്ര​സീ​ലി​ല്‍ നി​ന്നു​ള്ള ഹാ​ക്ക​ര്‍​മാ​രാ​ണ് വെ​ബ്സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്‍റെ വെ​ബ്സൈ​റ്റും പ്ര​ശ്നം നേ​രി​ടു​ന്ന​ത്. വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കു​ന്പോ​ള്‍ ‘ഈ ​സൈ​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മ​ല്ല’ എ​ന്ന അ​റി​യി​പ്പാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ ഐ​ടി വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *