നിപയില്‍ കോഴിക്കോട്ട്​ ​ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി(62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.

പേരാ​മ്ബ്ര ചെറവണ്ണൂര്‍ സ്വദേശിയാണ്​ കല്യാണി. നേരത്തെ നിപ ബാധിച്ച്‌​ മരിച്ച ജാനകിയുടെ ബന്ധുവാണ്​. നിപ സ്ഥിരീകരിച്ച മൂന്ന്​ പേരാണ്​ ഇപ്പോള്‍ ചികില്‍സയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *