നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് അനുമതി

അങ്കമാലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി.

കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്ബില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ് വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. ജൂണ്‍ 18 ന് ഈ ഹര്‍ജികളില്‍ വിധി പറയും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്ബോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവെച്ചായിരുന്നു ആക്രമണം. നടിയുടെ മുന്‍ െ്രെഡവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *