ലഖ്‌നൗ: കഴിഞ്ഞ നാല് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ബഹുജന്‍ സമാജ്വാദ് പാര്‍ട്ടി നേതാവ് മായാവതി. മോദി ചെയ്യുന്നതെല്ലാം ചരിത്രപരമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എല്ലാ വിധത്തിലും ബിജെപി സര്‍ക്കാര്‍ പരാജയമാണ്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മായാവതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചു. വില കുറയ്ക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പില്‍ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിന്റെ ഏറ്റവും വലിയ മണ്ടത്തരമാണെന്നും മായാവതി ആരോപിച്ചു.
