മസ്കത്ത്: കനത്ത പേമാരിയുടെയും ശക്തമായ കാറ്റിെന്റയും അകമ്ബടിയോടെ ഒമാെന്റ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റില്‍ മരണം രണ്ടായി. ഒൗഖദില്‍ വാഹനം ഒഴുക്കില്‍ പെട്ട് സ്വദേശി മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മതിലിടിഞ്ഞ് വീണ് സ്വദേശി ബാലിക മരിച്ചതായി വെള്ളിയാഴ്ച രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേരെ കാണാതായതായ ഉൗഹാപോഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല. മതിലിടിഞ്ഞ് വീണതടക്കം അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
വെള്ളിയാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റ് തീരം തൊട്ടത്. വേഗത കുറഞ്ഞ് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള കാറ്റായി ദോഫാര്‍ ഗവര്‍ണറേറ്റിലെ റായ്സൂത്ത്, റഖിയൂത്ത് മേഖലയിലാണ് കാറ്റ് പ്രവേശിച്ചത്. തീരത്ത് പ്രവേശിച്ച ശേഷം ദോഫാര്‍ ഗവര്ണറേറ്റിെന്റ വടക്കുഭാഗത്തേക്ക് നീങ്ങുന്ന കാറ്റിെന്റ തീവ്രത കാറ്റഗറി ഒന്ന് വിഭാഗത്തില്‍ നിന്ന് തീവ്ര ന്യൂനമര്‍ദമായി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. 52 മുതല്‍ 61 കിലോമീറ്റര്‍ വരെയാണ് ഇപ്പോള്‍ കാറ്റിെന്റ വേഗത. മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റിെന്റ ശക്തിയോടെ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതാണ് അപകടത്തിെന്റ ആഘാതം കുറച്ചത്.
കാറ്റ് സലാലയില്‍ വലിയ നാശമാണ് ഉണ്ടാക്കിയത്. കൃഷിതോട്ടങ്ങള്‍ കാറ്റടിച്ചും വെള്ളം കയറിയും നശിച്ചു. വെള്ളം കെട്ടിനിന്ന് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പുലര്‍ച്ചെയോടെ കാറ്റിെന്റയും മഴയുടെയും ശക്തി കുറഞ്ഞിരുന്നു. സലാലയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് രാവിലെയായപ്പോള്‍ കുറഞ്ഞിരുന്നു. റോഡിലേക്ക് കടപുഴകി വീണ മരങ്ങള്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ നീക്കിയിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സദായിലേക്കുള്ള ഗതാഗതം രാവിലെ തടസപ്പെട്ടിരുന്നു.
മിര്‍ബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളില്‍ കുടുങ്ങിയവരെയും രക്ഷിക്കാന്‍ സാധിച്ചു. സലാല തുറമുഖത്ത് മല്‍സ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
