ഇന്ത്യന്‍ ബീഫിന് സൗദിയില്‍ വിലക്ക്

ജിദ്ദ: ഇന്ത്യയില്‍ നിന്ന് നാലു കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ബീഫിന് സൗദി അറേബ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പരിശോധനയില്‍ ഇ-കോളി ബാക്്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റിയെ ഉദ്ദരിച്ച് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ കമ്പനികളായ മിര്‍ഫ എക്‌സ്‌പോര്‍ട്‌സ്,എം.കെ.ഓവര്‍സീസ്,എച്ച്.എം.എ.അഗ്രോ ഇന്റസ്ട്രീസ്,ഫ്രീഗ്രിയോ ലിമിറ്റഡ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന ബീഫ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനമുള്ളത്. തുടര്‍ച്ചയായ പരിശോധനകളില്‍ ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഉല്‍പ്പന്നങ്ങള്‍ ബാക്ടീരിയ മുക്തമാക്കി ഇന്ത്യാ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെ ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *