പൂനെ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫില്‍ എത്തിച്ച പരിശീലകന്‍ റാങ്കോ പോപോവിച് പൂനെ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ സമയമായെന്ന് പറഞ്ഞാണ് പോപോവിച് പൂനെയുമായി പിരിഞ്ഞത്. ഏഷ്യയില്‍ തന്നെ മറ്റൊരു ക്ലബാകും പോപോവിചിന്റെ പുതിയ താവളം എന്നാണ് അറിയാന്‍ കഴിയുന്നത്. പൂനെ സിറ്റിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിലെ പ്രധാന ശക്തി പോപോവിച് ആയിരുന്നു.
സെമി ഫൈനല്‍ വരെ പൂനെ സിറ്റിയെ എത്തിയ പോപോവിച് സെമിയില്‍ ബെംഗളൂരുവിനെതിരെ പരാജയപ്പെട്ടാണ് പുറത്ത് പോയത്. നിരവധി തവണ ടച്ച് ലൈനില്‍ വിലക്ക് സമ്ബാധിച്ചിരുന്നു എങ്കിലും പൂനെ ചരിത്രത്തില്‍ ഇതുവരെ വന്ന ഏറ്റവും നല്ല പരിശീലകന്‍ പോപോവിച് തന്നെ ആയിരുന്നു. ഈ സീസണില്‍ നിരവധി യുവതാരങ്ങളെയും പോപോവിച് മുന്‍നിരയിലേക്ക് കൊണ്ടു വന്നിരുന്നു.
മലയാളി താരം ആഷിക് കുരുണിയന് ഐലീഗ് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയ പോപോവിച് ആഷികിനെ പൂനെയുടെ സ്ഥിരം ആദ്യ ഇലവന്‍ താരമായും ഉയര്‍ത്തി. പോപോവിചിന്റെ കീഴില്‍ എവേ മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡും പൂനെ സ്വന്തമാക്കി. ഒരു എവേ മത്സരം മാത്രമെ ലീഗില്‍ പൂനെ പരാജയപ്പെട്ടുള്ളൂ. സീസണില്‍ 31 ഗോളുകള്‍ അടിച്ച് പൂനെ ചരിത്രത്തില്‍ ഗോളുകളുടെ എണ്ണത്തിലും പോപോവിച് റെക്കോര്‍ഡ് ഇട്ടിരുന്നു.
