ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ​ച്ചു; സ​ഞ്ജി​ത ചാ​നു​വി​നു സ​സ്പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വ് സ​ഞ്ജി​ത ചാ​നു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​ന​ബോ​ളി​ക് സ്റ്റീ​റോ​യ്ഡ്, ടെ​സ്റ്റൊ​സ്റ്റി​റോ​ണ്‍ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തേ​തു​ട​ര്‍​ന്ന് സ​ഞ്ജി​ത​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു. കു​റ്റ​ക്കാ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ സ​ഞ്ജി​ത നാ​ലു വ​ര്‍​ഷ​ത്തേ​ക്കു വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വെ​യ്റ്റ്ലി​ഫ്റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

ഗോ​ള്‍​ഡ്കോ​സ്റ്റി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ 53 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സ​ഞ്ജി​ത സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *