ഷാനു ചാക്കോയേ ജോലിയില്‍ നിന്നു പുറത്താക്കി, സഹോദരി ഒളിച്ചോടി അച്ഛന് സുഖമില്ല എന്നു പറഞ്ഞ് എമര്‍ജന്‍സി ലീവിലാണ് നാട്ടില്‍ എത്തിയത്

കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്നു പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല എന്നു ദുബായിലെ തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛനു സുഖമില്ല എന്നും കാട്ടി എമര്‍ജന്‍സി ലീവിലാണു സാനു നാട്ടിലേയ്ക്കു പോയത്. അടുത്ത വര്‍ഷം ജൂലൈവരേയും ഷാനുവിനു വിസാ കാലവതി ഉണ്ട്.

ജാമ്യം ലഭിച്ചു ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ റദ്ദാക്കി നാട്ടിലേയ്ക്കു തിരിച്ചയക്കാനാണു കമ്ബനിയുടെ തീരുമാനം. ദുബായിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റെ ശ്രമം തടയുന്നതിനായാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടികൊണ്ടു പോകാന്‍ പദ്ധതി ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോയാണു കൃത്യത്തിന്റെ സൂത്രധാരന്‍.

Leave a Reply

Your email address will not be published. Required fields are marked *