നിപ: പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ കണക്കിലെടുത്ത് ജൂണ്‍ പതിനാറാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒമ്ബതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്ബനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയും മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ആറുലക്ഷത്തില്‍ അധികം പേരാണ് കമ്ബനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *