എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍…. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍!!

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറായി നിയമിച്ചു. വൈക്കം വിശ്വന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്‍വീനറെ നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. അതേസമയം ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം കഴിഞ്ഞ 12 വര്‍ഷമായി വൈക്കം വിശ്വനായിരുന്നു കണ്‍വീനര്‍ സ്ഥാനം വഹിച്ചിരുന്നത്. പാലോളി മുഹമ്മദ് കുട്ടിയില്‍ നിന്നായിരുന്നു അദ്ദേഹം പദവി സ്വന്തമാക്കിയത്. ഈ പദവിയാണ് ഇപ്പോള്‍ വൈക്കം വിശ്വം ഒഴിയാന്‍ തീരുമാനിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ കണ്‍വീനറായി വിജയരാഘവനെ കണ്‍വീനറാക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിജയരാഘവനെ എല്ലാവരും പിന്തുണച്ചെന്നാണ് സൂചന. അതേസമയം മുന്നണി യോഗത്തിലും തീരുമാനത്തെ എതിര്‍ക്കാന്‍ സാധ്യതയില്ല. മുന്‍ രാജ്യസഭാംഗം കൂടിയായ വിജയരാഘവന്‍ ദീര്‍ഘകാലമായി കേന്ദ്ര സെക്രട്ടറേിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. മുമ്ബ് കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *