റിനോ ആന്‍റോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ആരാധക പിന്തുണക്ക് നന്ദി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍െറ പ്രധാന താരമായിരുന്ന റിനോ ആന്റോ ക്ലബ്ബ് വിട്ടു. റിനോ തന്നെയാണ് വിവരം പറത്തുവിട്ടത്.

മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറയുന്നു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും കരിയറിലും ബ്ലാസ്‌റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണക്കും സ്‌നേഹത്തിനും നന്ദി.- റിനോ ഫേസ്ബുക്കില്‍ കുറിച്ചു

മുന്‍ ക്ലബ്ബായ ബംഗളുരു എഫ്‌.സിയിലേക്ക് താരം മടങ്ങുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. 2016 ലാണ് റിനോ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *