ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐ.എന്‍.എക്‌സ് മീഡിയ. ഷീന ബോറ വധക്കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിനെക്കുറിച്ച് ഇന്ദ്രാണി സൂചന നല്‍കിയത്.
തുടര്‍ന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചിദംബരം ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വാധീനം ചെലുത്തി 305 കോടി രൂപ വിദേശ ഫണ്ട് കൈപ്പറ്റാന്‍ കാര്‍ത്തി വഴിവിട്ട സഹായം ചെയ്തുവെന്നാണ് കാര്‍ത്തിക്കെതിരായ കേസ്.
