കൊച്ചി: ആണ്‍കുട്ടിക്കൊപ്പം 19കാരിയായ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കാന്‍ ഹൈകോടതി അനുമതി. ആണ്‍കുട്ടിക്ക് വിവാഹപ്രായമായില്ലെന്ന കാരണത്താല്‍ പിരിക്കാനാവില്ലെന്നും വിവാഹം കഴിക്കാതെ ഒരുമിച്ചുതാമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിെന്റ വിധി. 18കാരനായ കാമുകെന്റ തടവില്‍ കഴിയുന്ന മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹരജിയാണ് തള്ളിയത്.
യുവാവിന് പ്രായമാകുേമ്ബാള് വിവാഹം നടത്താന്‍ തയാറാണെന്ന് പിതാവ് ഹേബിയസ് കോര്‍പസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കല്‍ നിയമപരമല്ല. ദമ്ബതികളെപോലെയാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങളുണ്ടായാല്‍ നിയമപരമായി അവകാശങ്ങളുണ്ടാവില്ല. ആണ്‍കുട്ടിക്ക് 21 വയസ്സാവാത്തതിനാല്‍ ശൈശവ വിവാഹ നിരോധന നിയമത്തിെന്റ പരിധിയില്‍ വരുമെന്നും പിതാവ് വാദിച്ചു.
കോടതി നേരേത്ത ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സ്‌കൂള്‍ കാലംമുതലേ പ്രണയത്തിലാണെന്നും ഒരുമിച്ചുജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഇരുവരും കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ട് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നെങ്കിലും വീണ്ടും കാമുകനൊപ്പം പോയി. ആണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള നിയമപ്രകാരമുള്ള പ്രായമായിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ പെണ്‍കുട്ടിക്ക് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ വിവാഹം കഴിക്കാതെതന്നെ ആണ്‍കുട്ടിക്കൊപ്പം താമസിക്കാമെന്ന് വ്യക്തമാക്കി.
നന്ദകുമാര്‍ കേസില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ് സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാനാവുമെന്നും കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാനാവില്ലെന്നും ഹാദിയ കേസിലും പറഞ്ഞിട്ടുണ്ട്. മാതാവിെന്റ മനോവികാരമോ പിതാവിെന്റ വേദനയോ പരിഗണിച്ച് കോടതി രക്ഷിതാവായി മാറരുതെന്നാണ് നിരീക്ഷണം. വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്നവര്‍ സമൂഹത്തിലുണ്ടെന്ന സത്യത്തിനുനേരെ കോടതിക്ക് കണ്ണടക്കാന്‍ കഴിയില്ല. ഒരു ഹേബിയസ് ഹരജിയിലെ ഉത്തരവിലൂടെ ഇവരെ വേര്‍പിരിക്കാനും സാധിക്കില്ല. ഗാര്‍ഹിക പീഡന സംരക്ഷണനിയമം ലിവ് ഇന്‍ റിലേഷനുകള്‍ക്കും ബാധകമാണെന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തിന് ഇത്തരം നടപടികള്‍ ഹിതകരമല്ലെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തെ മാനിക്കാന്‍ കോടതിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം താമസിക്കാനും അയാള്‍ക്ക് വിവാഹപ്രായം എത്തിയാല്‍ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
