ഇന്ത്യയില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഈ ഗള്‍ഫ് രാജ്യത്ത് നിരോധനം

കുവൈറ്റ് സിറ്റി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈറ്റില്‍ നിരോധനം. ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാണിജ്യവ്യവസായ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രഷ്/ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ കുവൈത്തില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ പരിശോധന കര്‍ശനമാക്കിയിരുന്നു. അതോടൊപ്പം തന്നെ ലാബ് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നോ നാലോ ദിവസം വേണ്ടിവരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഴം/ പച്ചക്കറി ഇറക്കുമതിയില്‍ കുറവ് അനുഭവപ്പട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *