അത്‌ ജസ്‌നയല്ല; ചെങ്കല്‍പേട്ടില്‍ കണ്ടെത്തിയ മൃതദേഹം അണ്ണാ നഗര്‍ സ്വദേശിയുടേത്‌

കാഞ്ചീപ്പുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അണ്ണാനഗര്‍ സ്വദേശിനിയാണ്‌ മരിച്ചത്‌. പത്തനംതിട്ടയില്‍നിന്നും കാണാതായ ജസ്‌നയാണോ മരിച്ചതെന്ന്‌ സംശയമുണ്ടായിരുന്നു.

അന്വേഷണത്തിനായി കേരള പൊലീസ്‌ ചെന്നൈയില്‍ എത്തിയിരുന്നു. മൃതദേഹം ജസ്‌നയുടേതല്ലെന്ന്‌ സഹോദരനും വ്യക്‌തമാക്കിയിരുന്നു. മെയ്‌ 28നാണ്‌ കുറ്റിക്കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *