കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച്‌ സലാഹ്

ല​ണ്ട​ന്‍: ഇൗ​ജി​പ്​​ഷ്യ​ന്‍ ആ​രാ​ധ​ക​രു​ടെ പ്രാ​ര്‍​ഥ​ന​ക​ള്‍ ഫ​ലി​ക്കുന്നു. നീ​ണ്ട 38 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്കൊപ്പം സ്വ​പ്​​ന​പോ​രാ​ട്ട​ത്തി​ന്​ ബൂ​ട്ട​ണിയാന്‍ പ​ട​നാ​യ​ക​ന്‍ മു​ഹ​മ്മ​ദ്​ സ​ലാ​ഹുമുണ്ടാകും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച്‌ സലാഹ് രംഗത്തെത്തി. Good feelings. എന്നെഴുതിയ സലാഹിന്‍െറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തുകാര്‍.View image on Twitter

ഈജിപ്തിന്‍െറ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ സലാഹ് കാ​ഴ്​​ച​ക്കാ​ര​നാ​വേ​ണ്ടി​വ​രു​മെ​ന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ലി​നി​ടെ തോ​ളി​ന്​ പ​രി​ക്കേ​റ്റ താ​ര​ത്തി​ന്​ മൂ​ന്ന്​-​നാ​ല്​ ആ​ഴ്​​ച​​വ​രെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നായിരുന്നു​ ലി​വ​ര്‍​പൂ​ള്‍ ഫി​സി​യോ​ വെ​ളി​പ്പെ​ടു​ത്തിയത്.

റ​യ​ല്‍ മ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​​​​െന്‍റ 25ാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ റാ​മോ​സി​​​​െന്‍റ ഫൗ​ളി​ല്‍ വീ​ണാ​ണ്​ സ​ലാ​ഹി​ന്​ പ​രി​ക്കേ​റ്റ​ത്. ഗ്രൂ​പ്​ ‘എ’​യി​ല്‍ ജൂ​ണ്‍ 15ന്​ ​ഉ​റു​ഗ്വാ​യ്​​ക്കെ​തി​രെ​യാ​ണ്​ ഇൗ​ജി​പ്​​തി​​​​െന്‍റ ആ​ദ്യ മ​ത്സ​രം. 19ന്​ ​റ​ഷ്യ​യെ​യും, 25ന്​ ​സൗ​ദി അ​റേ​ബ്യ​യെ​യും നേ​രി​ടും. നി​ല​വി​ലെ റി​പ്പോ​ര്‍​ട്ട്​ പ്ര​കാ​രം ആ​ദ്യ മ​ത്സ​രം താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​വും.

മൂ​ന്നാ​ഴ്​​ച​ക്കു ശേ​ഷം തി​രി​ച്ചെ​ത്തി​യാ​ല്‍ റ​ഷ്യ​ക്കെ​തി​രെ ക​ളി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *