സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ എതിര്‍പ്പുമായി സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)​ന് നല്‍കാനുള്ള പാര്‍ട്ടി നീക്കത്തില്‍ ശക്തമായ എതിര്‍പ്പുമായി കെപി.സി.സി മുന്‍ പ്രസി‌ഡന്റ് വി.എം.സുധീരന്‍ രംഗത്ത്. സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കരുതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യം ഡല്‍ഹിയിലുള്ള എ.ഐ.സി​.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവരെ അറിയിച്ചു.

കെ.എം.മാണി ഇപ്പോള്‍ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്നും സുധീരന്‍ ചോദിച്ചു. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ കുറവുള്ളതും പരിഗണിക്കണമെന്നും സുധീരന്‍ പറഞ്ഞു.

മുസ്ളിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *