കെ സുധാകരന്‍ ബിജെപിയോട്‌ കേന്ദ്രസഹമന്ത്രി സ്‌ഥാനം ചോദിച്ചു; ഗുരുതര ആരോപണവുമായി പ്രദീപ്‌ വട്ടിപ്രം

കണ്ണൂര്‍> ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തിയ കെ സുധാകരന്‍ രാജ്യസഭ അംഗത്വവും കേന്ദ്ര സഹ മന്ത്രി സ്ഥാനവും ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി ഡി സി സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം .

ബിജെപിയുമായി വിലപേശല്‍ വിജയിക്കാതെ വന്നതിലാണ് സുധാകരന്‍ ഇപ്പഴും കോണ്‍ഗ്രസില്‍ തുടരുന്നത്.കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നേതൃത്വവുമായി സുധാകരന് അവിശുദ്ധ കൂട്ട്കെട്ട് ഉണ്ട്.സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച പ്രദീപ് വട്ടിപ്രം കോണ്‍ഗ്രെസ്സുകാരനായി തന്നെ തുടരുമെന്നും വ്യക്തമാക്കി.

ഡി സി സി ഓഫീസ് നിര്‍മാണത്തിനായി പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ മുക്കിയെന്നും ഡി സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

.ഡി സി സി ഓഫീസ് നിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് സുധാകരനെതിരെ പ്രധാനമായും ഉന്നയിച്ചത്.അഞ്ചു വര്‍ഷത്തിന് മുന്‍പേ പൊളിച്ചു മാറ്റിയ ഡി സി സി ഓഫീസ് ഇതുവരെ പുനര്‍ നിര്‍മിച്ചില്ല. ഇതിനായി വിദേശത്ത് നിന്ന് ഉള്‍പ്പെടെ പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം കീശയില്‍ ആക്കിയെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *