ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും; ഉമ്മന്‍ ചാണ്ടിക്ക് കവചമൊരുക്കി തിരുവഞ്ചൂര്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധി തുടരവേ കെപിസിസി നേതൃയോഗത്തില്‍ വാക്പോര്. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കമെങ്കില്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സീറ്റ് വിവാദത്തില്‍ ആദ്യം മുതലും പിന്നീട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ ഒറ്റപ്പെട്ട രീതിയിലും ഉമ്മന്‍ ചാണ്ടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇന്ന് തിരുവഞ്ചൂര്‍ നിലപാട് കടുപ്പിച്ചത്.

അതിനിടെ, രാജ്മോഹന്‍ ഉണ്ണിത്താനെ പാര്‍ട്ടി വക്താവാക്കിയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു. തന്നെ വക്താവാക്കിയത് ഹസനല്ലെന്ന് ഉണ്ണിത്താനും തിരിച്ചടിച്ചു.

സംഘടനയില്‍ തിരുത്തല്‍ അത്യാവശ്യമാണെന്നായിരുന്നു കെ.മുരളീധരന്‍റെ ആവശ്യം. നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന കുറ്റമേറ്റു പറച്ചില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നത്തെ യോഗത്തിലും ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *