കൊല്‍ക്കത്ത: മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പല്‍ ഇനി എടികെ പരിശീലകന്. ഇന്ന് തന്നെ എടികെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കോപ്പല്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അന്തിമ തീരുമാനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രഖ്യാപനം ഉടനടിയുണ്ടാകുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനായിരുന്ന കോപ്പല്‍ പുതിയ ഐഎസ്എല്‍ സീസണില്‍ കൊല്‍ക്കത്തയെ പരിശീലിപ്പിക്കുമെന്ന് ക്ലബ് അറിയിക്കുകയായിരുന്നു.
