ദാസ്യപ്പണി; വിവരച്ചോര്‍ച്ചയില്‍ സൈബര്‍ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയുടെ വിവരങ്ങള്‍ എ.ആര്‍ ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍ നിന്നാണ് ചോര്‍ന്നതെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിനുള്ളില്‍ തന്നെ രഹസ്യാന്വേഷണം നടക്കുന്നു. ഒമ്ബതു പോലീസുകാരെ കമ്മീഷണറുടെ വീട്ടുജോലിക്കായി നിയോഗിച്ചെന്നാണ് ആരോപണം അന്വേഷണം നടത്തുന്ന സൈബര്‍ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നത് ആരോപണ വിധേയനായ കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണന്നും സൂചനയുണ്ട്.

ഇന്നലെ സൈബര്‍ വിഭാഗം ക്യാമ്ബിലെത്തി പോലീസുകാരോട് വിവരം അന്വേഷിച്ചു. കൂടാതെ കമ്ബ്യൂട്ടര്‍ ഉപയോഗിച്ചവരുടെ വിവരങ്ങളും പോലീസുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികാര നടപടിക്കു വേണ്ടിയാണ് അന്വേഷണമെന്ന് പോലീസുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *