ഉത്തരകൊറിയയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന്​ ട്രംപ്​

വാഷിങ്​ടണ്‍: ഉത്തരകൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ഉത്തര​െകാറിയ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഉത്തരകൊറിയക്ക്​ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനും ട്രംപ്​ ഭരണകൂടം തീരുമാനിച്ചു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ക്ക്​ ​േലാകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ്​ ​ട്രംപി​​െന്‍റ പ്രസ്​താവന. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്ബത്തികരംഗത്തിനും ഭീഷണിയാണെന്നും അമേരിക്ക പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.

സിംഗപ്പൂരില്‍ നടന്ന സമാധാന ഉച്ചകോടിക്ക്​ ശേഷം ഉത്തരകൊറിയ ആണവ ഭീഷണിയല്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ നിലപാടില്‍ നിന്ന്​ പിന്നോട്ട്​ പോയിരിക്കുകയാണ്​ അമേരിക്കന്‍ പ്രസിഡന്‍റ്​.

Leave a Reply

Your email address will not be published. Required fields are marked *