സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.

ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം നടന്നത്. തിരിച്ചറിയല്‍ പരേഡില്‍ രണ്ട് പ്രതികളെയും പീഡനത്തിനിരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്.

പീഡനവിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മേധാവിയായ ഫാ.അല്‍ഫോന്‍സോ അലൈനിനെയും അറസ്റ്റ് ചെയ്തു. പിന്നീട് സ്വന്തം ജാമ്യത്തില്‍ ഇദ്ദേഹത്തെ വിട്ടയച്ചെന്നും പൊലീസ് മേധാവി അറിയിച്ചു.

അജുബ് ശാന്തി പൂര്‍ത്തി, ആശിഷ് ലോംഗോ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *