ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ഷീ​ന

കൊ​ല്ലം: കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ഡ്രൈ​വ​റും ചേ​ര്‍​ന്നു യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്ന് യു​വാ​വി​ന്‍റെ അ​മ്മ ഷീ​ന പ​റ​ഞ്ഞു. ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മകന്‍റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ അ​ഞ്ച​ലി​ലെ വീ​ട്ടി​ലെ​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. പി​ന്നീ​ട് വി​ദേ​ശ​ത്തു​ള്ള ഷീ​ല​യു​ടെ ഭ​ര്‍​ത്താ​വ് നാ​ട്ടി​ലെത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തേ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു ഷീ​ന​യു​ടെ തീ​രു​മാ​നം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ല​കൃ​ഷ്ണ​പ്പി​ള്ള ത​ന്നെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. എ​ന്‍​എ​സ്‌എ​സ് നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *