പി.വി അന്‍വറിന്റെ തടയണ: കലക്​ടറുടെ ഉത്തരവിനുള്ള​ സ്​റ്റേ ഹൈക്കോടതി നീട്ടി

കൊച്ചി : കക്കാടംപൊയിലിലെ പി.വി അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി ഒരാഴ്ച്ചത്തേക്ക് നീട്ടി. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

തടയണ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ തടയണ നിര്‍മിച്ചിട്ടില്ലെന്നും കുളം വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അന്‍വറിന്റെ ഭാര്യാപിതാവ് കോടതിയില്‍ അറിയിച്ചു.

തടയണ നിര്‍മിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബര്‍ 12നായിരുന്നു കലക്ടര്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ അബ്ദുല്‍ ലത്തീഫാണ് കോടതിയെ സമീപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പഴയ കുളം 2015ല്‍ നവീകരിച്ചെന്നും കുന്നിന്‍പ്രദേശമായതിനാല്‍ മഴ പെയ്ത് ചളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപോകുന്നത് ഒഴിവാക്കാന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചതാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *