ന്യൂഡല്‍ഹി: 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലറിനോട് ഉപമിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രംഗത്ത്. ഇന്ദിരയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിച്ചുവെന്നും അദ്ദേഹം തന്റെ ബ്ളോഗിലൂടെ ആരോപിച്ചു.
ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, ആര്‍ട്ടിക്കിള്‍ 359ന്റെ സഹായത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. എന്നിട്ട്, രാജ്യത്തെ കുഴപ്പങ്ങള്‍ക്ക് കാരണം പ്രതിപക്ഷമാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തിയെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
