നിറഞ്ഞ സന്തോഷത്തോടെ വളയം പിടിച്ച്‌ സൗദി വനിതകള്‍

റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി .സന്തോഷത്തോടെ സ്ത്രീകള്‍ വളയം പിടിച്ചു . സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം.

സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങള്‍ കൊടുത്ത് പൊലീസുകാര്‍ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ കാത്തു നിന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലും വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഈയടുത്താണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സൗദി അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *