ബി.െജ.പിയുടെ ലക്ഷ്യം ഹിന്ദു- മുസ് ലിം വിഭജനമെന്ന് അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ ബി.ജെ.പി നേതാവും ഇപ്പോള്‍ കടുത്ത വിമര്‍ശകനുമായ അരുണ്‍ ഷൂരിയുടെ മോദി സര്‍ക്കാറിനെതിരായ പ്രസ്താവന.

കശ്മീരിലെ യഥാര്‍ഥ ചരിത്രം മനസിലാക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ആണ് വേണ്ടത്. പാകിസ്താന്‍, ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിന് ഒരു ദീര്‍ഘകാല നയവുമില്ല. സാഹചര്യത്തിന് അനുസൃതവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയും ഉള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്നതാണ് തന്ത്രമെന്നും ഷൂരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *