ലോക്സഭാ തെരഞ്ഞെടുപ്പ്: അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്‌​ തെക്കന്‍ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരന്‍ എം.പി അറിയിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തര്‍ക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *