എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് ഡോണള്‍ഡ് ട്രംപ്

റിയാദ്: സൗദിയില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ പ്രശ്‌നമുള്‍പ്പടെയുള്ളവ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപും സല്‍മാന്‍ രാജാവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍, എണ്ണ ഉത്പാദനം സംബന്ധിച്ച്‌ ഇരു നേതാക്കളും തമ്മില്‍ എന്തെങ്കിലും കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നേരത്തെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക അവസാനിപ്പിച്ചിരുന്നു. 20 ലക്ഷം ബാരലായി എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നു ട്വീറ്റ് ചെയ്ത ട്രംപ് പക്ഷേ ഇതെന്ന് എന്നത്തേക്ക് നടപ്പിലാകുമെന്നതിനേക്കുറിച്ച്‌ സൂചിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *