അമിത് ഷാ ഇന്ന് ഒഡീസയില്‍

ഭുവനേശ്വര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഒഡീസ സന്ദര്‍ശിക്കുന്നു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബിജെപി 147 ല്‍ 120 സീറ്റ് നേടുമെന്ന് പറഞ്ഞിരുന്നു. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനോടൊപ്പം സംഘ പരിവാര്‍ നേതാക്കളെയും അദ്ദേഹം സന്ദര്‍ശിക്കും.

ഈ വര്‍ഷം രണ്ടാം തവണയാണ് ഷാ ഒഡീസ സന്ദര്‍ശിക്കുന്നത്. കേന്ദ്രത്തില്‍ എന്‍.ഡിഎ ഭരണത്തില്‍ വന്ന ശേഷം 9 പ്രാവശ്യം സംസ്ഥാനത്ത പാര്‍ട്ടി പ്രവര്‍ത്തനം വിലയിരുത്താന്‍ അദ്ദേഹം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും മെയില്‍ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *