തിരൂര്‍: സി.പി.എം ചില സമയങ്ങളില്‍ ഭൂരിപക്ഷ കാര്‍ഡ് ഇറക്കുകയും ചില സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കുകയും ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയാണ് സി.പി.എം.
കാമ്ബസ് കൊലപാതകത്തെ ലീഗ് അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ് ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാല്‍ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.അതിന് ഉദാഹരണമാണ് കോട്ടക്കലിനടുത്ത് പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡി.പി.െഎയുമായി ചേര്‍ന്ന് സി.പി.എം ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചുണ്ടിക്കാട്ടി. തിരൂരില്‍ മുസ്ലിം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആദ്യമായി ഒരുങ്ങുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. കേരളം ചെങ്ങന്നൂരല്ലെന്ന് സി.പി.എമ്മിന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
