പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്.എസിനെ അനുകരിക്കുന്നു: എം.സ്വരാജ്

തിരുവനന്തപുരം: ആര്‍.എസ്.എസിനെ അനുകരിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. നമ്മള്‍ ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാടിന്റെ യൗവ്വനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് അവര്‍. എ.കെ ആന്റണിയുടെ അഭിപ്രായ പ്രകടനം കൊലയാളികള്‍ക്ക് ശക്തി പകരുന്നതാണ്. ആന്റണി പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു. 12ാം തീയതി 2200 കേന്ദ്രങ്ങളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുവരെഴുതുമെന്നും സ്വരാജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *