ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റി,​ ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *