ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിഷയത്തില്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്സ് ആപ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. വാട്സ് ആപ് ഉള്‍പ്പടെയുള്ള ആപുകളിലുടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് പലപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമാവുന്നത്. എന്നാല്‍, ഇതിനെതിരായ പ്രചാരണങ്ങള്‍ ശക്തമാവുേമ്ബാഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
