വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടായതിനേത്തുടര്‍ന്ന് ഇന്നലെ രാത്രി 10.30ഓടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

പനി ബാധിച്ച്‌ കുറച്ചു നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ നാലു ദിവസത്തോളം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ദിവസങ്ങളോളം കിടത്തി ചികിത്സിച്ചിരുന്നു. ഇന്നലെ രാത്രി വീണ്ടും രക്തസമ്മര്‍ദം കൂടിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ചു നാളായി പനി വിട്ടുമാറാത്തതിന്റെ ബുദ്ധിമുട്ടുകളിലാണ് അദ്ദേഹം. പൊതുപരിപാടികളില്‍ നിന്നൊക്കെ വിട്ടു നിന്ന അദ്ദേഹം മണ്ഡലത്തിലെ പരിപാടികളും റദ്ധ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *